2.38 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പുല്‍പള്ളി: ടൗണില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ 2.38 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. പുല്‍പള്ളി താന്നിത്തെരുവ് തുറപ്പുറത്ത് അമല്‍ കുര്യാക്കോസ് (28), മണല്‍വയല്‍ പൂവത്തിനാല്‍ മിഥുന്‍ വര്‍ഗീസ് (23) എന്നിവരെയാണ് എസ്.ഐ ജിതേഷും സംഘവും അറസ്റ്റു ചെയ്തത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published.

Social profiles