രാഹുല്‍ഗാന്ധി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വയനാട് മണ്ഡലത്തില്‍

കല്‍പറ്റ:-രാഹുല്‍ഗാന്ധി എം.പി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിനു രാവിലെ 11നു തിരുവമ്പാടി മുക്കം എം.എം.ഒ എല്‍.പി സ്‌കൂളില്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു, വയനാട്ടിലെ പൊഴുതന പഞ്ചായത്തില്‍ പി.എം.ജി.എസ് പദ്ധതിയില്‍ നിര്‍മിച്ച അച്ചൂര്‍-ചാത്തോത്ത് റോഡും വൈകുന്നേരം നാലിനു കല്‍പറ്റയില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ ഓഫീസും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
പി.എം.ജി.എസ്. പദ്ധതിയില്‍ നിര്‍മിക്കുന്ന ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എട്ടിനു രാവിലെ 11.15നു നിര്‍വഹിക്കും. തരിയോട് പഞ്ചായത്ത് ഓഫീസില്‍ വളപ്പില്‍ നിര്‍മിച്ച കെട്ടിടം ഉച്ചയ്ക്കു 12.20നു ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു പുല്‍പള്ളി ആടിക്കൊല്ലി വിനോദ് യുവജനസമുച്ചയവും നാലരയ്ക്ക് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ 11നു കലക്ടറേറ്റില്‍ ദിശ യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിനു മലപ്പുറം ഏറനാട് അരീക്കോട് സുല്ലമുസലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു എടവണ്ണ ജാമിയ നദ്വിയ്യയിലെ ബോയ്‌സ് ഹോസ്റ്റല്‍ സമുച്ചയത്തിന് ശിലയിടും.
സുരേഷ് ഗോപി എം.പി ഒമ്പത്, 10, 11 തീയതികളില്‍ വയനാട്ടില്‍ ഉണ്ടാകും. വിവിധ പ്രദേശങ്ങളില്‍ ആദിവാസി കോളനികളില്‍ സന്ദര്‍ശനം നടത്തും. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍, പാരമ്പര്യ വൈദ്യന്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles