‘ഗോത്ര ക്ഷേമം’ ഊരുസമ്പര്‍ക്ക പരിപാടി തുടങ്ങി

‘ഗോത്ര ക്ഷേമം’ ഊരുസമ്പര്‍ക്ക പരിപാടി വെള്ളമുണ്ട വില്ലേജുകുന്ന് കോളനിയില്‍ ഡോ.മനു വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ ‘ഗോത്ര ക്ഷേമം’ എന്ന പേരില്‍ നടപ്പിലാക്കുന്ന ഊരുസമ്പര്‍ക്ക പരിപാടി തുടങ്ങി. വെള്ളമുണ്ട പഞ്ചായത്തിലെ വില്ലേജുകുന്ന് കോളനിയില്‍ ഡോ.മനു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട പഞ്ചായത്ത് വികസന സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ ,സിന്ധു വിജയന്‍, ഓമന രാജു, വി.പി.സുഫിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പട്ടികവര്‍ഗ ക്ഷേമ പദ്ധതികള്‍ യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തുന്നുവെന്നു ഉറപ്പുവരുത്തുക, ആദിവാസി ക്ഷേമ ഫണ്ടുകളുടെ വിനിയോഗം പരിശോധിക്കുക, ഗോത്ര ജനതയെ അവകാശങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കുക, ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘ഗോത്ര ക്ഷേമം’ പരിപാടി ആവിഷ്‌കരിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles