ചന്ദന മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍

കല്‍പറ്റ: മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളില്‍നിന്നു ചന്ദനം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍ ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാന്‍(19), ഓടത്തോട് കാട്ടുംകടവത്ത് സാബിന്‍ റിഷാദ് (19) എന്നിവരെയാണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഡി.ഹരിലാല്‍, ഡെപൃൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി.ആര്‍.ഷാജി, കെ.സനല്‍, ബീറ്റ് ഓഫീസര്‍മാരായ റെല്‍ജു വര്‍ഗീസ്, ഗണേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട വിപിന്‍കുമാര്‍(35) ഒളിവിലാണ്. ഒരു മരം മുറിച്ചുകടത്തി. മറ്റൊരു മരം മോഷ്ടിക്കുന്നിതിനു ശ്രമിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles