സ്കൂൾ പൗൾട്രി ക്ലബ് പദ്ധതി തുടങ്ങി

പുൽപള്ളി: മൃഗസംരക്ഷണ വകുപ്പ് പുൽപള്ളി മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന ബാക്ക് യാർഡ് പൗൾട്രി ഡെവലപ്മെന്റ് ത്രൂ സ്കൂൾ എന്ന പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതി തുടങ്ങി. ദേവി വിലാസം ഹൈസ്കൂൾ വേലിയമ്പം, സെന്റ് ജോർജ് യുപി സ്കൂൾ, പുൽപ്പള്ളി എന്നിവിടങ്ങളിലെ 50 വീതം വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം അനുവദിച്ചത്. 45 മുതൽ 60 ദിവസം പ്രായമായ 5 കോഴിക്കുഞ്ഞുങ്ങളെയും മരുന്നും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. പൗൾട്രി ക്ലബ്ബിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. വാർഡ് മെമ്പർ ഉഷ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. കെ എസ്. പ്രേമൻ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപകൻ ജെയിംസ് വർഗീസ് സ്വാഗതവും, സ്കൂൾ മാനേജർ ഫാ. വർഗീസ് കൊല്ലമാവടി മുഖ്യപ്രഭാഷണവും നടത്തി. വേലിയമ്പം ദേവിവിലാസം ഹൈസ്കൂളിൽ നടന്ന വിതരണോദ്ഘാടനം വാർഡ് മെമ്പർ ഡോ. ജോമറ്റ് സെബാസ്റ്റ്യൻ, കോതവഴിക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കുര്യാക്കോസ്. വി, പ്രധാനാധ്യാപകൻ കെ.ജി രതീഷ് കുമാർ, പ്രിൻസിപ്പാൾ ബിജു തുടങ്ങിയവർ സംസാരിച്ചു. വിതരണ പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ രതീഷ് പി.കെ, രമേശൻ എ.കെ, റോഷ്ന സി.ഡി. ജീവനക്കാരായ ബാബു പി.ഇ, സന്തോഷ് കുമാർ പി.ആർ, ജോസഫ് വി.എം എന്നിവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published.

Social profiles