വിദ്യാഭ്യാസ റിയാലിറ്റിഷോ: ജിഎച്ച് എസ് ഓടപ്പള്ളം സംസ്ഥാന ചാമ്പ്യന്മാര്‍

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ ഓടപ്പള്ളം ഗവ.ഹൈസ്‌കൂള്‍ മുഖ്യമന്ത്രിയില്‍ നിന്നും പത്തു ലക്ഷം രൂപയുടെ ചെക്ക് സ്വീകരിക്കുന്നു

കല്‍പറ്റ: പൊതുവിദ്യാഭ്യാസ മികവുകള്‍ കണ്ടെത്തുന്നതിനുള്ള ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഗ്രാന്റ് ഫിനാലെയില്‍ ജിഎച്ച് എസ് ഓടപ്പള്ളത്തിന് ഒന്നാം സ്ഥാനം. അടിസ്ഥാന സൗകര്യവികസനത്തിന് ജിഎച്ച് എസ് ഓടപ്പള്ളത്തിന് അന്‍പത് ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, കൈറ്റ് സി. ഇ ഒ കെ അന്‍വര്‍സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles