പാചകവാതക വില വര്‍ധിപ്പിച്ചത് അന്യായം: വ്യാപാരി വ്യവസായി ഏകോപന സമിതി

കല്‍പ്പറ്റ: ഗാര്‍ഹിക, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില തോന്നിയതുപോലെ വര്‍ധിപ്പിക്കാന്‍ ഓയില്‍ കമ്പനികളെ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ വിലയിലെ കയറ്റം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന ചെറുകിട ഹോട്ടലുകളും ബേക്കറികളും പൂട്ടിപ്പോകേണ്ട സാഹചര്യം സംജാതമാക്കും. ഈ സാഹചര്യത്തില്‍ വില വര്‍ധന പിന്‍വലിപ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, വൈസ് പ്രസിഡന്റ് കെ. ഉസ്മാന്‍, കെ. കുഞ്ഞിരായിന്‍ ഹാജി, കെ.ടി. ഇസ്മയില്‍, മത്തായി ആതിര, ഡോ.മാത്യു തോമസ്, നൗഷാദ് കരിമ്പനക്കല്‍, പി.വി. മഹേഷ്, കമ്പ അബ്ദുള്ള ഹാജി, ജോജിന്‍ ടി. ജോയ്, സി.വി. വര്‍ഗീസ്, സി. രവിന്ദ്രന്‍, പി.വൈ. മത്തായി, അഷ്‌റഫ് കൊട്ടാരം, കെ.കെ. അമ്മദ് ഹാജി, അഷ്‌റഫ് ലാന്‍ഡ്മാര്‍ക്ക്, സിബി നെല്ലിക്കുന്നില്‍, ശ്രീജ ശിവദാസന്‍, പ്രമീഷ് മീനങ്ങാടി, നിസാര്‍ ദില്‍വേ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles