![](https://keralacorrespondent.com/wp-content/uploads/2023/03/womens.png)
കല്പറ്റ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിമന്‍ ചേംബറിന്റെ നേതൃത്വത്തില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെ വുഡ്ലാന്‍ഡ്സ് ഹാളില്‍ ‘സ്ത്രീകളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റ് ഡോ.എസ്. ദിവ്യ, കല്‍പ്പറ്റ വയല്‍നാട് മെഡിക്കല്‍ സെന്ററിലെ സൈക്യാട്രിസ്റ്റ് ഡോ.എസ്. ഇന്ദു എന്നിവരാണ് പ്രഭാഷകര്‍.