പൊട്ടിപൊളിഞ്ഞ് അമ്പുകുത്തി എം.ജി.എം സ്‌കൂള്‍ റോഡ്

അമ്പുകുത്തി എം.ജി.എം സ്‌കൂള്‍ റോഡ് തകര്‍ന്ന് കമ്പികള്‍ പുറത്തേക്കെത്തിയ നിലയില്‍

മാനന്തവാടി: പൊട്ടി പൊളിഞ്ഞ് മാനന്തവാടി അമ്പുകുത്തി എം.ജി.എം സ്‌കൂള്‍ റോഡ്. കാല്‍നടയാത്ര പോലും ദുസ്സഹമായ റോഡില്‍ കമ്പിയില്‍ കാല്‍തട്ടി വിദ്യാത്ഥികളടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായി.
കോണ്‍ഗ്രീറ്റുകള്‍ പൊട്ടിപൊളിഞ്ഞതോടെ കമ്പികള്‍ പുറത്തേക്ക് തള്ളിയാണ് നില്‍ക്കുന്നത്. റോഡ് നന്നാക്കാനായി തുക വകയിരുത്തിയിട്ടുണ്ടെന്നും അടുത്ത് തന്നെ പ്രവര്‍ത്തികള്‍ നടക്കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിലെ നാല്, അഞ്ച് ഡിവിഷനുകളിലായാണ് എം.ജി.എം. സ്‌കൂള്‍ റോഡ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത കോണ്‍ഗ്രീറ്റ് കാലപഴക്കത്താല്‍ പലസ്ഥലങ്ങളിലായി പൊട്ടിപൊളിഞ്ഞതോടെ കോണ്‍ഗ്രീറ്റീന് ഉപയോഗിച്ച കമ്പികള്‍ പുറത്തേക്ക് തള്ളിയാണ് നില്‍ക്കുന്നത്. ഈ കമ്പി കഷ്ണങ്ങള്‍ കുട്ടികളടക്കം നടന്നു പോകുമ്പോള്‍ കാലില്‍ തട്ടുകയും മുറിയുകയും ചെയ്യുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles