പാചക വാതക വിലക്കയറ്റം: എന്‍സിപി സഹാഹ്ന ധര്‍ണ നടത്തി

പാചകവാതക വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും കല്‍പ്പറ്റയില്‍ പ്രകടനം നടത്തുന്നു.

കല്‍പ്പറ്റ: പാചകവാതകവില കുത്തനെ വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച്
എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും സായാഹ്ന ധര്‍ണയും നടത്തി. കെ.ബി. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.എം. ശിവരാമന്‍, ഷാജി ചെറിയാന്‍, വന്ദന ഷാജു, എ.പി. ഷാബു, എം. ശ്രീകുമാര്‍, എ.എച്ച്. സൈമണ്‍, എ.കെ. രവി, ടോണി ജോണ്‍, ജോയ് പോള്‍, സി.എം. വത്സല, രാജന്‍ മൈക്കിള്‍ ജോസ്, പി.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles