അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം

കൽപറ്റ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി കുടിശ്ശിക (9 ശതമാനം പലിശ സഹിതം) അടച്ച് അംഗത്വം പുന:സ്ഥാപിക്കുവാനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 5 വര്‍ഷംവരെയുള്ള കുടിശ്ശികകള്‍ ജില്ലാ ഓഫീസറുടെ അനുമതിയോടെ സ്വീകരിക്കും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തൊഴിലാളിയുടെ അപേക്ഷയും തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ബോര്‍ഡ് അനുമതിയോടുകൂടിയേ സ്വീകരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 206355.

0Shares

Leave a Reply

Your email address will not be published.

Social profiles