ജാഥയ്ക്ക് സ്വീകരണം നല്‍കി

എഐടിയുസി വടക്കന്‍ മേഖല പ്രക്ഷോഭ ജാഥയ്ക്ക് മുട്ടിലില്‍ നല്‍കിയ സ്വീകരണത്തില്‍ കെ.വി. കൃഷ്ണന്‍ പ്രസംഗിക്കുന്നു.

കല്‍പ്പറ്റ: കെട്ടിട നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി)വടക്കന്‍ മേഖലാ ജാഥയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. 21 മുതല്‍ 25 വരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ പ്രചാരണാര്‍ഥമായിരുന്നു ജാഥാപര്യടനം. തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ് പിരിക്കാനുളള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക, ആനുകൂല്യങ്ങളും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യുക, താലൂക്കുകള്‍ തോറും കലവറകള്‍ ആരംഭിക്കുക, ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ജാഥാ ക്യാപ്റ്റന്‍ കെ.വി. കൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ സു സുന്ദരന്‍, ഡയറക്ടര്‍ പി. ശ്രീകുമാര്‍. സി.എസ്. സ്റ്റാന്‍ലി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles