ആർ.സി.എൽ.പി സ്കൂൾ വാർഷികാഘോഷം

വെങ്ങപ്പള്ളി: ആർ.സി.എൽ.പി സ്കൂൾ എൺപതാം വാർഷികാഘോഷം മേളം 2023 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എ റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന വൈത്തിരി എ ഇ ഒ വി മോഹനന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസർ ഉപഹാരം നൽകി. സ്കൂൾ മാനേജർ ഫാ: സെബാസ്റ്റ്യൻ കാരെക്കാട്ട് അനുഗ്രഹ പ്രഭാഷണവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷംന റഹ്മാൻ സമ്മാനദാനവും നടത്തി
വാർഡ് മെമ്പർമാരായ കെ എ രാമൻ, ശ്രീജ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോസഫ് പ്ലാറ്റോ പിടിഎ വൈസ് പ്രസിഡന്റ് വിപിൻ ജോസ് മദർ പിടിഎ പ്രസിഡന്റ് സമിത, നാസർ പച്ചൂരാൻ സംസാരിച്ചു
ഹെഡ്മിസ്ട്രസ് ജാസി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജി ഡിക്കോസ്റ്റ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles