വന്യജീവി ശല്യം: ജനതാദള്‍-എസ് ധര്‍ണ നടത്തി

സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ ജനതാദള്‍-എസ് ധര്‍ണ സംസ്ഥാന നിര്‍വാഹക സമിതിയംഗം വി.പി.വര്‍ക്കി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ :ജനതാദള്‍-എസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. വന്യജീവികള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ ശാസ്ത്രീയ പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാന നിര്‍വാഹക സമിതിയംഗം വി.പി.വര്‍ക്കി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.ദാസന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എ.ഷംസുദ്ദീന്‍ അരപ്പറ്റ, ദേശീയ സമിതിയംഗം കെ.വിശ്വനാഥന്‍, കെ.എസ്.മോഹനന്‍, പി.അബ്ദുല്‍ ഖാദര്‍, കെ.അനൂപ് മാത്യു, ഇ.രാധാകൃഷ്ണന്‍, കെ.ശിവന്‍, കെ.എം.രാജു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles