സമ്മര്‍ സൈക്ലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പറ്റ മേഖല സൈക്ലിംഗ് ക്യാമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍, കുട്ടമംഗംല ഗ്രാമിക ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ മേഖല സൈക്ലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 20ല്‍ അധികം പേര്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യട്ടീവ് കമ്മിറ്റിയംഗം എന്‍സി.സാജിദ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സുമേഷ്, എ.ടി.ഷണ്‍മുഖന്‍, സ്മിത, ഷാനവാസ് ഓണാട്ട്, ജോബിഷ്, ഫിറോസ് അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles