മദ്രസകള്‍ കുരുന്നുകളെ യഥാര്‍ഥ മനുഷ്യത്വം പഠിപ്പിക്കുന്നു-ടി.സിദ്ദീഖ് എം.എല്‍.എ

കമ്പളക്കാട് അന്‍സാരിയ്യ മദ്രസയില്‍ പ്രവേശനോത്സവത്തില്‍ ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തുന്നു.

കമ്പളക്കാട്: ഫാസിസവും വര്‍ഗീയതയും കലുഷിതമാക്കുന്ന അന്തരീക്ഷത്തില്‍ മാനവസൗഹാര്‍ദ്ദവും യഥാര്‍ഥ മനുഷ്യത്വവും പകരുന്നതില്‍ മദ്രസകള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്നു ടി.സിദ്ദീഖ് എം.എല്‍.എ. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കമ്മിറ്റി അന്‍സാരിയ്യ മദ്രസയില്‍ സംഘടിപ്പിച്ച ജില്ലാതല മദ്രസ പ്രവേശനോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുരുന്നുകള്‍ക്ക് ധാര്‍മിക പാഠങ്ങളാണ് മദ്രസകള്‍ നല്‍കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
അന്‍സാരിയ്യയില്‍ പുതുതായി പ്രവേശനം നേടിയ എഴുപതിലധികം കുട്ടികള്‍ക്കു ആദ്യപാഠം ചൊല്ലിക്കൊടുത്ത് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദ് ദാരിമി, ട്രഷറര്‍ ഹാരിസ് ബാഖവി കമ്പളക്കാട്, പി.സി.ഇബ്രാഹിം ഹാജി, മുസ്തഫ ഫൈസി ഗൂഡല്ലൂര്‍, മുഹമ്മദുകുട്ടി ഹസനി, വി.പി.ഷുക്കൂര്‍ ഹാജി, പി.പി.ഖാസിം, വി.എം.അബ്ദുസലീം, മുത്തലിബ് ഹാജി, വി.പി.യൂസഫ്, പത്തായക്കോടന്‍ മൊയ്തു ഹാജി, കെ.എം.മുഹമ്മദലി, വി.പി.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി പനമരം സ്വാഗതവും കമ്പളക്കാട് സൗത്ത് സോണ്‍ മഹല്ല് സെക്രട്ടറി പി.ടി.അഷ്്‌റഫ് ഹാജി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles