എന്‍ജിനിയര്‍മാരുടെ കലാകായിക മേളയ്ക്കു ശനിയാഴ്ച ബത്തേരിയില്‍ തുടക്കം

കല്‍പറ്റ: പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ എന്‍ജിനിയര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് കേരളയുടെ 55-ാമത് വാര്‍ഷിക കലാകായിക മേളയും കുടുംബ സംഗമവും(വാര്‍ബിള്‍ 2കെ22) 14,15,16 തീയതികളില്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ നടക്കും. സംഘാടക സമിതി ഭാരവാഹികളായ ഇ.ഐ.സജിത്ത്, എന്‍.ജിതിന്‍, എം.പി ലക്ഷ്മണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സേവനത്തിലുള്ളതും വിരമിച്ചവരുമായ എന്‍ജിനിയര്‍മാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മേളയ്ക്കു 14നു രാവിലെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ശോഭനകുമാരി പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. വൈകുന്നേരം കുടുംബസംഗമം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കലാമത്സരങ്ങളും കലാസന്ധ്യയും. 15നു രാവിലെ ഒമ്പതിനു മാര്‍ച്ച്പാസ്റ്റോടെ കായികമത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം കലാസന്ധ്യയില്‍ വയനാടിന്റെ തനതു കലാരൂപങ്ങളും അരങ്ങേറ്റും. 16നു ഉച്ചയോടെയാണ് പരിപാടികള്‍ക്കു സമാപനം. നിര്‍മാണ രീതികള്‍ പരിചയപ്പെടുത്തുന്ന സ്്റ്റാളുകളും സാങ്കേതിക സെമിനാറുകളും മേളയില്‍ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles