വരദൂര്‍ നവജീവന്‍ ഗ്രന്ഥശാല സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

കല്‍പറ്റ: 1972-73ല്‍ വയനാട്ടിലെ വരദൂരില്‍ പ്രവര്‍ത്തനമാരംഭിച്ച നവജീവന്‍ ഗ്രന്ഥശാല സുവര്‍ണ ജൂബിലി നിറവില്‍. സുവര്‍ണ ജൂബിലി ആഘോഷം ശനിയാഴ്ച വൈകുന്നേരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്യും. രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിനു ജൂബിലി വിളംബര ജാഥ ഉണ്ടാകും. സാംസ്‌കാരിക സമ്മേളനത്തില്‍ ഗ്രന്ഥശാല മെംബറും ചന്ദ്രിക ദിനപ്പത്രം പത്രാധിപരുമായ കമാല്‍ വരദൂര്‍ മുഖ്യാതിഥിയാകും. കില ഫാക്കല്‍റ്റി വി.കെ.സുരേഷ്ബാബു പ്രഭാഷണം നടത്തും. കമാല്‍ വരദൂര്‍, നാടന്‍ പാട്ടുകാരി സുജിത ഉണ്ണികൃഷ്ണന്‍, ഗ്രന്ഥശാല മുന്‍ ഭാരവാഹികള്‍, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്നു ഗ്രന്ഥശാലയിലെ വനിതാവേദി, ബാലവേദി പ്രവര്‍ത്തകരുടെ കലാപരിപാടികള്‍. രാത്രി ഒമ്പതിനു സെവന്‍ ബീറ്റ്‌സ് വയനാടിന്റെ ഗാനമേള.

0Shares

Leave a Reply

Your email address will not be published.

Social profiles