സ്ത്രീധനം: സമൂഹം മാറി ചിന്തിക്കണം-സെമിനാര്‍

കല്‍പറ്റയില്‍ വനിത-ശിശു വികസന വകുപ്പ് നടത്തിയ സെമിനാര്‍ വയനാട് ജില്ലാ ഓഫീസര്‍ കെ.വി.ആശ മോള്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സ്ത്രീധന പീഡനത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ക്കും എതിരേ വിരല്‍ചൂണ്ടി സെമിനാര്‍. എന്റെ കേരളം മെഗാ പ്രദര്‍ശനേളയുടെ സമാപന ദിവസം വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ കെ.വി.ആശ മോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ.ഗ്ലോറി ജോര്‍ജ് വിഷയാവതരണം നടത്തി. ജില്ലാ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്സത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു.സ്മിത, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ മായ എസ്.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
വമ്പിച്ച സ്ത്രീജന പങ്കാളിത്തോടെയാണ് സെമിനാര്‍ നടന്നത്. 1961ലെ സ്ത്രീധന നിരോധന നിയമം, 2006ലെ ഗാര്‍ഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം(2013) എന്നിവ സെമിനാര്‍ ചര്‍ച്ച ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യതയും മാന്യതയും ഉറപ്പു വരുത്തണമെന്നും അക്രമികള്‍ക്കു തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീധന വിഷയത്തില്‍ സമൂഹം മാറി ചിന്തിക്കണമെന്നു അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles