അഭിഭാഷകരാകാം; വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ നിയമപപഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ പരിശീലന ക്ലാസ്സ്

കല്‍പറ്റ: രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ എല്‍.എല്‍.ബിക്ക്് ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) വിജയിക്കുന്നതിന് കാട്ടുനായ്ക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവുമായി കേരള കേന്ദ്ര സര്‍വ്വകലാശാല. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായാണ് സര്‍വ്വകലാശാലയുടെ തിരുവല്ല നിയമപപഠന വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വയനാട്ടില്‍ താമസിച്ച് പരിശീലന ക്ലാസ്സ് നല്‍കുന്നത്. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ക്ലാസ്സ്. കണിയാമ്പറ്റ, നൂല്‍പ്പുഴ, നല്ലൂര്‍നാട് തുടങ്ങിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 22 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡീന്‍ ഡോ.ജയശങ്കര്‍ കെ.ഐ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജെ.ഗിരീഷ് കുമാര്‍, അഭിഭാഷകരായ ജാസ്മിന്‍ ഗിരി, പോള്‍ ഗിരി, വിശ്രുത്, കോഴിക്കോട് ഗവ.ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ലോവെല്‍ മാന്‍, ഡോ. കവിത എന്നിവര്‍ നേതൃത്വം നല്‍കുന്നു. നേരത്തെ ഓണ്‍ലൈനായി പരിശീലനം നല്‍കിയിരുന്നു. ജൂണ്‍ 19നാണ് പ്രവേശന പരീക്ഷ. പാലക്കാട് അട്ടപ്പാടിയിലും മലമ്പുഴയിലും സര്‍വവ്വകലാശാല നിയമ പഠന വിഭാഗം പരിശീലന ക്ലാസ്സ് നല്‍കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles