എസ്.എഫ്.ഐ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: യു.ഡി.എസ്.എഫ്

കല്‍പറ്റ: വയനാട്ടില്‍ എസ്.എഫ്.ഐ തുടരുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ജില്ലാ യു.ഡി.എസ്.എഫ് ഭാരവാഹികള്‍ കല്‍പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സൗഹാര്‍ദ്ദപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി അധികാരത്തിന്റെ ഗര്‍വ് ഉപയോഗിച്ച് ക്യാമ്പസുകളില്‍ എസ്.എഫ്.ഐ അക്രമരാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കല്‍പ്പറ്റയില്‍ ഐ.ടി.ഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകആക്രമണം അരങ്ങേറിക്കൊണ്ടിരിക്കുന്നത്
യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെയും പൊലീസുകാരെയും ഉള്‍പ്പടെ ആക്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സഹചര്യമാണ് നിലവിലുള്ളത്. വോട്ടെണ്ണല്‍ തുടങ്ങിയ സാഹചര്യത്തില്‍ യാതൊരു പ്രകോപനവും ഇല്ലാതെ യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് ഇരച്ച് കയറി വന്ന് കൂട്ടത്തോടെ അക്രമിക്കുകയാണുണ്ടായത്. സി.പി.ഐ.എം ജില്ലാ നേതാക്കളുടെ ഒത്താശയോടുകൂടെയാണ് എസ്.എഫ്.ഐ ജില്ലയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ല എസ് എഫ് ഐ ജില്ലയില്‍ നടത്തുന്നെതെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകുകയും അക്രമരാഷ്ട്രീയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒത്താശ ചെയ്യുന്നവര്‍ക്കുമെതിരെ ജില്ലയിലുടനീളം പ്രതിഷേധ പരിപാടികളിലൂടെ പ്രതികരിക്കുമെന്നും യു.ഡി.എസ്.എഫ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അമല്‍ ജോയി, എം.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് സഫ്വാന്‍ വെള്ളമുണ്ട, ഗൗതം ഗോകുല്‍ദാസ്, പി.എം. റിന്‍ഷാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles