കേരളത്തിന്റെ സാമ്പത്തികരംഗം ശ്രീലങ്കയ്ക്കു സമാനമായ രീതിയിലേക്ക്-കെ.മുരളീധരന്‍ എം.പി

വയനാട് ഡി.സി.സി ഓഫീസില്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ കെ.മുരളീധരന്‍ എം.പിക്കു മധുരം നല്‍കുന്നു.

കല്‍പറ്റ: കേരളത്തിന്റെ സാമ്പത്തികരംഗം ശ്രീലങ്കയ്ക്കു സമാനമായ രീതിയിലേക്കാണ് പോകുന്നതെന്നു കെ.മുരളീധരന്‍ എം.പി. ഡി.സി.സി ഓഫീസില്‍ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥിതി തുടര്‍ന്നാല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങും. കിഫ്ബി വായ്പകള്‍ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. എം.പിയുടെ ജന്‍മദിനവും ഡി.സി.സി ഓഫീസില്‍ ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഒ.വി.അപ്പച്ചന്‍, കെ.വി.പോക്കര്‍ ഹാജി, കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍, ഡി.പി.രാജശേഖരന്‍, പി.പി.ആലി, പി. ശോഭനാകുമാരി, പോള്‍സണ്‍ കൂവക്കല്‍, നിസി അഹമ്മദ്, സി.ജയപ്രസാദ്, പി.കെ.അബ്ദുറഹ്‌മാന്‍, എടക്കല്‍ മോഹനന്‍, ഇ.വി. അബ്രഹാം, കമ്മന മോഹനന്‍, എം.ഒ.ദേവസ്യ, ജോയി തൊട്ടിത്തറ, സുന്ദര്‍രാജ് എടപ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles