മരകാവില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തി

പുല്‍പള്ളി മരകാവില്‍ പ്രകൃതി പഠന ക്യാമ്പ് സ്റ്റാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: സി.എം.ഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സിന്റെ സാമൂഹിക സേവന വിഭാഗമായ സ്റ്റാര്‍സും എറണാകുളം സേവ സംഘടനയും സംയുക്തമായി മരകാവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രകൃതി പഠന ക്യാമ്പ് നടത്തി. സ്റ്റാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. മരകാവ് ഇടവക വികാരി ഫാ.സജി പുതുകുളങ്ങര അധ്യക്ഷത വഹിച്ചു.
ഫാ.ജോജോ പന്തമാക്കല്‍, സ്റ്റാര്‍സ് കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍, വാര്‍ഡ് മെംബര്‍ ജോമറ്റ് കോതവഴിക്കല്‍, പുല്‍പള്ളി പ്രസ് ഫോറം പ്രസിഡന്റ് ബാബു നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് ദേവഗിരി കോളേജിലെ അമൃത, അശ്വന എന്നിവര്‍ ക്ലാസെടുത്തു. ഷൈല, സിനി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles