തൊഴിലും വേതനവും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയം-യു.പോക്കര്‍

കല്‍പറ്റ ലീഗ് ഹൗസില്‍ എസ്.ടി.യു ജില്ലാ സെക്രട്ടറിയറ്റ് യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: തൊഴിലും വേതനവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നു എസ്.ടി.യു
സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രശ്നം ഇതിന് ഉദാഹരണമാണെന്നു ലീഗ് ഹൗസില്‍ എസ്.ടി.യു വയനാട് ജില്ലാ സെക്രട്ടറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില നിയന്ത്രിക്കുന്നതിലും ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണത്തിലും വന്യജീവി ശല്യം പരിഹരിക്കുന്നതിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നു സെക്രട്ടറിയറ്റ് വിലയിരുത്തി. പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.എ.കരീം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.മുഹമ്മദ് ഇസ്മയില്‍, പറക്ക മമ്മുട്ടി, പി.വി. കുഞ്ഞിമുഹമ്മദ്, ഇ.അബ്ദുറഹ്‌മാന്‍, എം.അലി, സി.അലവിക്കുട്ടി, അയങ്കി അബ്ദുറഹ് മാന്‍, കെ.ടി.സുബൈര്‍, കെ.അബ്ദുറഹ് മാന്‍, എ.പി.ഹമീദ്, സി.കെ.റുഖിയ, ഇബ്രാഹിം തൈത്തൊടി, റഷീദ് ആറുവാള്‍, പി.കെ.ഇസ്മയില്‍, മുനവര്‍, എന്‍.കെ.അസീസ്, അഷ്റഫ് പുത്തന്‍പുരയില്‍, അഷ്റഫ് കീടക്കാട്ട്, സി.കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles