ചീരാലില്‍ വിറകു വിതരണ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

ചീരാലില്‍ യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ഉദ്ഘാടനം ചെയ്യുന്നു.

ചീരാല്‍: പാചകവാതക വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ചീരാലില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിറക് വിതരണ സമരം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുല്‍ ചീരാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ചീരാല്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി.സുജിത്ത്, സജി പഴൂര്‍, അജയ് മാങ്കൂട്ടത്തില്‍,എ.കെ.ജംഷീര്‍ , രമേഷ് കൂടുക്കി, നിധീഷ് കൊഴുവണ, അനു ചീരാല്‍, സതീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles