ഹബീബ് എഡ്യുകെയര്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ പൂര്‍ത്തിയായി

ഹബീബ് എഡ്യുകെയറിന്റെ ഭാഗമായി മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടന്ന എന്‍ട്രന്‍സ് പരീക്ഷ

കല്‍പറ്റ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച വിദ്യഭ്യാസ പദ്ധതിയായ ഹബീബ് എഡ്യുകെയറിന്റെ ഭാഗമായി വയനാട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തി. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലം തലങ്ങളില്‍ നടന്ന പരീക്ഷകളില്‍ ജില്ലയിലെ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാനന്തവാടിയില്‍ ഇമാം ഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കൂളിവയല്‍, ബത്തേരിയില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍, കല്‍പറ്റയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടന്നത്.
നിലവില്‍ എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് വിജയിക്കുന്ന കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെ അഡ്മിഷന്‍ ലഭിച്ചാല്‍ അവരെ കരിയറിനെ കുറിച്ച് ഉത്തമബോധ്യമുള്ളവരാക്കി വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ് വണ്ണിലേക്ക് അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കാവശ്യമായ പരിശീലനവും ഇതോടൊപ്പം ലഭിക്കും. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എന്‍ട്രന്‍സ് പരീക്ഷകളിലും മറ്റു മത്സര പരീക്ഷകളിലും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും പരിശീലനം. പ്ലസ് ടു കഴിഞ്ഞ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ്, കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സി.എ, സി.എം.എ എന്‍ട്രന്‍സ് കോഴ്‌സുകളിലേക്ക് സൗജന്യമായി അഡ്മിഷന്‍ ലഭിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles