18 കഴിഞ്ഞവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സുമായി പഞ്ചായത്ത് മെംബര്‍

ടിജി ചെറുതോട്ടില്‍

ബത്തേരി: വാര്‍ഡിലെ പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി പഞ്ചായത്ത് മെംബര്‍. നെന്‍മേനി പഞ്ചായത്ത് മലങ്കര വാര്‍ഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടിജി ചെറുതോട്ടിലാണ്
വാര്‍ഡിലുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത്. സുരക്ഷ ഭീമ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് കവറേജ്. പ്രീമിയം മെംബര്‍ അടയ്ക്കും. വാര്‍ഡില്‍ 1,674 വോട്ടര്‍മാരാണുള്ളത്. 18-70 പ്രായക്കാരായ വോട്ടില്ലാത്തവരെയും കണക്കാക്കുമ്പോള്‍ 2,000ല്‍ അധികം പേര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരായി മാറും. കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ ഈ മാസം 31നകം വീടുകള്‍ കയറി ആളുകളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുമെന്നു ടിജി പറഞ്ഞു.
പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വഹിച്ചു. ടിജി ചെറുതോട്ടില്‍, വി.ടി.ബേബി, അഫ്‌സല്‍ ചീരാല്‍, ലീഡ് ബാങ്ക് മാനേജര്‍ വിപിന്‍ മോഹന്‍, ഫിനാന്‍സ് കൗണ്‍സിലര്‍ വി.സിന്ധു, ലക്ഷ്മണന്‍ മുക്കത്ത്, പി.സി.വിജയന്‍, ടി.ടി.സുലൈമാന്‍, മുജീബ് മുരിക്കിന്‍കാട്ടില്‍, സുമംഗല മോഹന്‍, മാലതി കാര്‍വര്‍ണന്‍,നിഷ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles