മഴ മുന്നറിയിപ്പ്: വയനാട്ടില്‍ യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതു വിലക്കി

കല്‍പറ്റ: അതിശക്തമായ മഴ മുന്നിറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് 31 വരെ യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനുമായ ജില്ലാ കലക്ടര്‍ നിരോധിച്ചു.
അതേസമയം, മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം അടിഞ്ഞതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായകുമായ മണ്ണ് നിയമാനുസൃതം നീക്കാം.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കാരാപ്പുഴ അണയുടെ മൂന്നു ഷട്ടറുകള്‍ ചൊവ്വാവ്ച രാവിലെ 10നു തുറക്കും. ഓരോ ഷട്ടറും അഞ്ച് സെന്റീമീറ്ററാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ 5.1 ഘനമീറ്റര്‍ വെള്ളം പുറത്തേക്കു ഒഴുക്കും.
നീരൊഴുക്ക് വര്‍ധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെന്റീമീറ്റര്‍ വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കു അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിനു 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കലക്ടര്‍ മാര്‍നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles