ലൈഫ് പദ്ധതി: എടവകയില്‍ വീട് കൈമാറി

എടവക എള്ളുമന്ദത്ത് ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ നിര്‍വഹിക്കുന്നു.

മാനന്തവാടി: ലൈഫ് പദ്ധതിയില്‍ എടവക പഞ്ചായത്തിലെ എള്ളുമന്ദം വാര്‍ഡില്‍ കളരിപ്പറമ്പില്‍ സരസു രാമദാസിനു നിര്‍മിച്ച വീട് കൈമാറി. താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഉഷ വിജയന്‍, ഗിരിജ സുധാകരന്‍, സി.സി.സുജാത, കെ.ഷറഫുന്നിസ, വി.ഇ.ഒ. വി.എം.ഷായ്ജിത്ത്, വി.എം. ലാലി റോജസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles