തിരുവനന്തപുരം-പെരിന്തല്‍മണ്ണ-ഊട്ടി സ്വിഫ്റ്റ് ഡീലക്‌സ് സര്‍വീസ്

ഗൂഡല്ലൂര്‍: തിരുവനന്തപുരത്തുനിന്നു പെരിന്തല്‍മണ്ണ വഴി ഊട്ടിയിലേക്കു ഇന്നു മുതല്‍ ദിവസവും രണ്ടു സ്വിഫ്റ്റ് ഡീലക്‌സ് ബസ് സര്‍വീസ് തുടങ്ങുന്നു. ബസുകളില്‍ ഒന്ന് കൊട്ടാരക്കര, കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ, എറണാകുളം വഴിയുമാണ് പെരിന്തല്‍മണ്ണയിലും തുടര്‍ന്നു നാടുകാണി, ഗൂഡല്ലൂര്‍ വഴി ഊട്ടിയിലും എത്തി തിരിച്ചുപോകുന്നത്. രണ്ടു ബസുകളിലും ബുക്കിംഗ് സൗകര്യമുണ്ട്.
തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസ് സമയം:
06.30 പി.എം. തിരുവനന്തപുരം, 07.55 കൊട്ടാരക്കര, 09.45 കോട്ടയം, 12.45 തൃശൂര്‍, 02.10 പെരിന്തല്‍മണ്ണ, 04.25 ഗുഡലൂര്‍, 05.35 ഊട്ടി.
08.00 പി.എം തിരുവനന്തപുരം, 11.25 ആലപ്പുഴ, 12.55 എറണാകുളം, 02.30 തൃശൂര്‍, 03.55 പെരിന്തല്‍മണ്ണ, 06.10 ഗുഡലൂര്‍, 7.20 ഊട്ടി.
ഊട്ടിയില്‍നിന്നുള്ള സര്‍വീസ് സമയം: 07.00 പി.എം ഊട്ടി, 08.25 ഗുഡലൂര്‍, 10.40 പെരിന്തല്‍മണ്ണ, 03.05 കോട്ടയം, 06.05 തിരുവനന്തപുരം.
8.00 പി.എം ഊട്ടി, 09.25 ഗുഡലൂര്‍, 11.25 പെരിന്തല്‍മണ്ണ, 02.40 എറണാകുളം, 07.20 തിരുവനന്തപുരം.

0Shares

Leave a Reply

Your email address will not be published.

Social profiles