അബ്രഹാമിനെതിരെ വാര്‍ത്താസമ്മേളനം: രണ്ടു കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കു സസ്‌പെന്‍ഷന്‍

കല്‍പറ്റ:പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാമിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സസ്‌പെന്‍ഷന്‍. ബാങ്ക് ഭരണസമിതിയില്‍ അംഗങ്ങളായിരുന്ന പി.ആര്‍.ജനാര്‍ദനന്‍, ടി.എസ്.കുര്യന്‍ എന്നിവരെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ബാങ്കില്‍ വായ്പ വിതരണത്തില്‍ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടന്നതായി അബ്രഹാം ഭരണസമിതി പ്രസിഡന്റായിരിക്കെയാണ് ആരോപണം ഉയര്‍ന്നത്. സഹകരണ വകുപ്പിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് വിഭാഗം ബാങ്കില്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പിന്റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ജനാര്‍ദനനും കുര്യനും മറ്റു ചിലര്‍ക്കൊപ്പം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഈ അച്ചടക്ക ലംഘനം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അവമതിപ്പിനു കാരണമായതായി സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles