എന്‍.ജി.ഒ അസോസിയേഷന്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി തീവ്രവാദ വിരുദ്ധ ദിനമായി ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റ് മെംബര്‍ ഹനീഫ ചിറയ്ക്കല്‍, ബ്രാഞ്ച് പ്രസിഡന്റ് പി.ടി.സന്തോഷ്, ജില്ലാ ഭാരവാഹികളായ പി.ജെ.ഷൈജു, ബെന്‍സി ജേക്കബ്, ജയിംസ് കുര്യന്‍, കെ.ജി.വേണു, കെ.എസ്.പ്രജീഷ്, കെ.വി.മനേഷ്, സെന്‍ ജെ.അബ്രഹാം, എം.കെ.ബിന്ദു, കെ പ്രമീള എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles