കെ.പി.എസ്.ടി.എ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

കെ.പി.എസ്.ടി.എ വയനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എസ്.ഗിരീഷ്‌കുമാര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

കല്‍പറ്റ: കെ.പി.എസ്.ടി.എ വയനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആധുനിക ഇന്ത്യയുടെ ശില്‍പി രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കി. അനുസ്മരണ യോഗം സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എസ്.ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.എം.ഉലഹന്നാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.എന്‍.സജിന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, എം.വി.ബിനു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles