റിസോര്‍ട്ട് ജീവനക്കാരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന്

കല്‍പറ്റ: കള്ളാടിയിലെ റിസോര്‍ട്ട് ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്നു കള്ളാടിയിലെ സി.പി.ഐ(എംഎല്‍)-ടി.യു.സി.ഐ പ്രവര്‍ത്തകരുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. മെയ് എട്ടിനാണ് ജീവനക്കാരി മരിച്ചത്. റിസോര്‍ട്ടിനടുത്ത് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയതായി പറയുന്ന ജീവനക്കാരിയെ പുറത്തെടുത്തു ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്‍ക്വസ്റ്റില്‍ തലയ്ക്കു പിന്നില്‍ ചെറിയ മുറിവുമാത്രമാണ് കാണാനായത്. വാഹനങ്ങള്‍ ലഭ്യമായ സ്ഥലമായിട്ടും ജീവനക്കാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതു സംശയാസ്പദമാണ്. കള്ളാടി പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എംഎല്‍) ജില്ലാ സെക്രട്ടറി സാം.പി മാത്യു, ടി.യു.സി.ഐ ജില്ലാ പ്രസിഡന്റ് ആര്‍.വേല്‍മുകന്‍, എം.ചുരളി, എസ്.ശ്രീജ, പി.എച്ച്.മുഹമ്മദുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. എം.കെ കൃഷ്ണന്‍കുട്ടി സ്വാഗതവും ആര്‍.രാജേഷ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles