നീലഗിരി കര്‍ഷക സംഘം അവകാശ സംരക്ഷണ സമ്മേളനം നടത്തി

ഗൂഡല്ലൂരില്‍ കര്‍ഷക സംഘം നീലഗിരി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗൂഡല്ലൂര്‍-കര്‍ഷക സംഘം നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ സമ്മേളനം നടത്തി. ഗൂഡല്ലൂര്‍ താലൂക്കിലെ ഭൂ, വൈദ്യുത പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അഞ്ച് ഏക്കര്‍ വരെയുള്ള കൃഷിഭൂമിയുടെ ക്രയവിക്രയം സുഗമമാക്കുന്നതിനു നടപടി സ്വീകരിക്കുക, കൈവശഭൂമിക്കു പട്ടയം അനുവദിക്കുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക, വന്യജീവികള്‍ വരുത്തുന്ന വിളനാശത്തിനു തക്കതായ നഷ്ടപരിഹാരം അനുവദിക്കുക, പച്ചത്തേയില, പച്ചക്കറികള്‍ എന്നിവയ്ക്കു തറവില പ്രഖ്യാപിക്കുക, ഗൂഡലൂര്‍ ജന്‍മം ഭൂമിയില്‍ എംപവേഡ് കമ്മിറ്റിക്കുള്ള എല്ലാ അധികാരങ്ങളും എടുത്തുകളയുന്നതിനു നടപടി സ്വീകരിക്കുക, അഞ്ച് ഏക്കര്‍ വരെ ഭൂമി വന സംരക്ഷണ നിയമ പരിധിയില്‍നിന്നു ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.യോഹന്നാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുനിസാമി, സി.പി.എം ജില്ലാ സെക്രട്ടറി വി.എ.ഭാസ്‌കരന്‍, എം.എ.കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ മാസ്റ്റര്‍, സി.പി.എം ഏരിയ സെക്രട്ടറി സി.കെ.മണി, കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ ടി.കെ.ഫിലിപ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles