കെ.സുധാകരന്റെ ജീവനു വില പറയാന്‍ മാത്രം സി.പി.എം വളര്‍ന്നിട്ടില്ല-കെ.കെ.അബ്രഹാം

കല്‍പറ്റ-കെ.സുധാകരന്റെ ജീവനു വില പറയാന്‍ മാത്രം കരളത്തിലെ ഒരു സി.പി.എം നേതാവും വളര്‍ന്നിട്ടില്ലെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്റെ ജീവന്‍ സി.പി.എമ്മിന്റെ ഭിക്ഷയാണെന്ന പാര്‍ട്ടി നേതാവിന്റെ പ്രസംഗം പരിഹാസ്യമാണ്. വിലകുറഞ്ഞതും തരംതാണതുമായ പ്രസംഗങ്ങള്‍ നടത്തി സി.പി.എം നേതാക്കള്‍ സ്വയം അപഹാസ്യരാകുകയാണ്. ഭരണത്തുടര്‍ച്ചയുടെ അഹങ്കാരവും അധികാരത്തിന്റെ ലഹരിയുമാണ് സി.പി.എം നേതാക്കള്‍ക്കു ഇത്തരത്തില്‍ പ്രസംഗിക്കാന്‍ ശക്തി പകരുന്നത്. കെ.സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമാകുന്നതിലുള്ള സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് മറനീക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പോരാട്ടങ്ങള്‍ക്കു കെ.പി.സി.സി അധ്യക്ഷന്‍ നേതൃത്വം നല്‍കുന്നത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും അബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles