സുഗന്ധഗിരിയില്‍ ഗോത്ര മ്യൂസിയം സ്ഥാപിക്കാന്‍ നീക്കം

വൈത്തിരി: വയനാട്ടിലെ സുഗന്ധഗിരിയില്‍ ഗോത്ര മ്യൂസിയം സ്ഥാപിക്കാന്‍ നീക്കം. കോഴിക്കോട് ചേവായൂരിലെ കിര്‍ത്താഡ്സ് ആസ്ഥാനത്ത് സ്ഥാപിക്കാനിരുന്ന മ്യൂസിയമാണ് സുഗന്ധഗിരിയിലേക്കു മാറ്റുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കൈവശം സുഗന്ധഗിരിയിലുള്ളതില്‍ 20 ഏക്കര്‍ ഇതിനായി ഉപയോഗപ്പെടുത്താണ് പദ്ധതി. ചേവായൂരിലെ സ്ഥല പരിമിതിയാണ് മ്യൂസിയം വയനാട്ടില്‍ സ്ഥാപിക്കാനുള്ള നീക്കത്തിനു കാരണമായത്. ഗോത്ര വിഭാഗങ്ങള്‍ കൂടുതലുള്ള വയനാട്ടില്‍ മ്യുസിയം സ്ഥാപിക്കണമെന്നു ചില ആദിവാസി സംഘടനകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ഗോത്രസമര സേനാനികളെ ഓര്‍മിക്കാനുള്ള ഇടം കൂടിയായാണു 16 കോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മ്യൂസിയം. ഗോത്രവര്‍ഗ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്കായി മ്യൂസിയം സ്ഥാപിക്കുന്നതിനു പദ്ധതിരേഖ സമര്‍പ്പിക്കാന്‍ 2016ല്‍ ക്രേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചു കിര്‍ത്താഡ്‌സ് തയാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പദ്ധതിക്കായി 15 കോടി രൂപയാണു ക്രേന്ദ്രം അനുവദിച്ചത്. 1.5 കോടി രൂപ സംസ്ഥാന വിഹിതമാണ്. ആദ്യഗഡുവായി 7.5 കോടി രൂപ ക്രേന്ദ്രവും 85 ലക്ഷം സംസ്ഥാനവും കിര്‍ത്താഡ്‌സിനു കൈമാറി. ഇതിനിടെയാണ് മ്യൂസിയം വയനാട്ടില്‍ സ്ഥാപിക്കാനുള്ള ഉയര്‍ന്നത്. സ്ഥലം മാറ്റുന്നതോടെ വിശദ പദ്ധതിരേഖ പുതുതായി തയാറാക്കി സമര്‍പ്പിച്ച് കേന്ദ്രാനുമതി നേടണം.

റിപ്പോര്‍ട്ട്: മുഹമ്മദ് ജൂനൈദ്‌

0Shares

Leave a Reply

Your email address will not be published.

Social profiles