![](https://keralacorrespondent.com/wp-content/uploads/2022/05/balavedi-1.jpg)
ചെറുകര റിനൈസന്‍സ് ലൈബ്രറിയില്‍ ബാലവേദി ദിനാഘോഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: ചെറുകര റിനൈസന്‍സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ബാലവേദി ദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മംഗലശേരി മാധവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.ജി.ഷിബി, കെ.പ്രേമരാജ്, എം.വി.ജോസ്, എം.ഷൈബി, ഇ.സുധാകരന്, ഷാനു എം.ഷൈബി, ആര്‍ദ്ര ഹരിന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.