കാത്ത് ലാബ്: ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം അനുവദിച്ചു

മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന കാത്ത് ലാബില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍നിന്നു 50 ലക്ഷം രൂപ അനുവദിച്ചു. ജില്ലയിലെ ആദ്യ കാത്ത് ലാബിനു കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലാബില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ഘട്ടത്തിലാണ് ട്രാന്‍സ്ഫോര്‍മറിന്റെ അഭാവം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നു ഒ.ആര്‍.കേളു എം.എല്‍.എ ധനമന്ത്രി കെ.എന്‍.ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയിലാണ് ആസ്തി വികസന നിധിയില്‍നിന്നു 50 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനമായത്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന മുറയ്ക്കു കാത്ത്ലാബ് പ്രവര്‍ത്തനം തുടങ്ങുമെന്നു എം.എല്‍.എ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles