ബത്തേരിയില്‍ ചെസ് ചാമ്പ്യന്‍ഷിപ് തുടങ്ങി

സംസ്ഥാന അണ്ടര്‍-17 ചെസ് ചാമ്പ്യന്‍ഷിപ് ബത്തേരിയില്‍ അണ്ടര്‍-14 ചാമ്പ്യന്‍ ജുബിന്‍ ജിമ്മിക്ക് എതിരെ കരുക്കള്‍ നീക്കി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: സംസ്ഥാന അണ്ടര്‍-17 ചെസ് ചാമ്പ്യന്‍ഷിപ് ബത്തേരിയില്‍ തുടങ്ങി ബത്തേരി ലയണ്‍സ് ഹാളില്‍ തുടങ്ങി. അണ്ടര്‍-14 ചാമ്പ്യന്‍ ജുബിന്‍ ജിമ്മിക്ക് എതിരെ കരുക്കള്‍ നീക്കി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
കേരള ചെസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗലീലിയോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വയനാട്ടിലെ ആദ്യ വനിതാ നാഷണല്‍ ആര്‍ബിറ്റര്‍ കല്‍പന ബിജു, ചെസ് അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി വി.എന്‍.വിശ്വനാഥന്‍ എന്നിവരെ ആദരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, നൈറ്റ്‌സ് ചെസ് അക്കാദമി പ്രസിഡന്റ് സദാശിവന്‍ ചീരാല്‍, വയനാട് ചെസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ദിനേഷ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് ജോസഫ്, എം.ആര്‍.മംഗളന്‍, എന്‍.കെ.സഫറുള്ള, കെ.ഷാജു, പി.ആര്‍.പ്രജിത്ത്, കെ.എസ്.ബിജു, കെ.കെ.ജുനൈസ് എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ചെസ് അസോസിയേഷന്‍, നൈറ്റ്‌സ് ചെസ് അക്കാദമി, സെറ്റ്‌കോസ്, ലയണ്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ് സംഘാടനം. വിവിധ ജില്ലകളില്‍നിന്നായി 60 പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ചെസ് അസോസിയേഷന്‍ കേരളയിലെ ആര്‍ബിറ്റര്‍ പി.എസ്.അമീറാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles