കേരള ബാങ്ക് പുല്‍പള്ളി ശാഖ പുതിയ കെട്ടിടത്തില്‍

താന്നിത്തെരുവ് റോഡിലെ കെട്ടിടത്തില്‍ കേരള ബാങ്ക് പുല്‍പള്ളി ശാഖയുടെ പ്രവര്‍ത്തനം ഡയറക്ടര്‍ പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: കേരള ബാങ്ക് പുല്‍പള്ളി ശാഖയുടെ പ്രവര്‍ത്തനം താന്നിത്തെരുവ് റോഡിലെ ഈസ്റ്റ് അവന്യൂ ബില്‍ഡിംഗിലേക്ക് മാറ്റി. പുതിയ കെട്ടിടത്തില്‍ ശാഖയുടെ പ്രവര്‍ത്തനോദ്ഘാടനം ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ ഇ.രമേശ്ബാബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ക്കുള്ള കെ.ബി. സഹജ മൈക്രോ ഫിനാന്‍സ് വായ്പയുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാറും പ്രവാസി ഭദ്രത വായ്പയുടെ വിതരണം കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി.അബ്ദുല്‍ മുജീബും നിര്‍വഹിച്ചു.
പഞ്ചായത്തംഗം ശോഭ സുകു, സംസ്ഥാന സഹകരണ യൂനിയന്‍ ഭരണ സമിതി അംഗം വി.വി.ബേബി, ബത്തേരി കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്.സുരേഷ് ബാബു, പുല്‍പള്ളി എസ്.സി.ബി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സജി തൈപ്പറമ്പില്‍, മുള്ളന്‍കൊല്ലി എസ്.സി.ബി പ്രസിഡന്റ് ജോയി വാഴയില്‍, സി.കെ.ബാബു, ബൈജു നമ്പിക്കൊല്ലി, പ്രകാശ് ഗഗാറിന്‍, മാത്യു മത്തായി, പി എസ് ജനാര്‍ദനന്‍, ടി.ജെ.ചാക്കോച്ചന്‍, വി.എം.പൗലോസ്, കെ.കെ.റീന, ശ്യാം പ്രഭ എന്നിവര്‍ പ്രസംഗിച്ചു. സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.നവനീത്കുമാര്‍ സ്വാഗതവും ശാഖ മാനേജര്‍ പി.എസ്.വിജിമോള്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles