വയനാട്ടില്‍ ഏഴു ടണ്‍ ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു

കല്‍പറ്റ: സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ഇ-വേസ്റ്റ് കാമ്പിയിന് വയനാട്ടില്‍ മികച്ച പ്രതികരണം. ജില്ലയിലെ 33 സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നു 6890.35 കിലോഗ്രാം ഇലക്ട്രോണിക് മാലിന്യവും 99.5 കിലോ ഗ്രാം അപകട സാധ്യതയുള്ള മാലിന്യവും കാമ്പയിനിലൂടെ ശേഖരിച്ചു. ഏപ്രിലിലാണ് ജില്ലയില്‍ കാമ്പയിന്‍ തുടങ്ങിയത്. ക്ലീന്‍ കേരള കമ്പനിയാണ് മാലിന്യം ശേഖരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക് മാലിന്യം ലഭിച്ചത് കല്‍പറ്റ ഗവ.കോളേജില്‍ നിന്നാണ്-1963.8 കിലോ ഗ്രാം.

0Shares

Leave a Reply

Your email address will not be published.

Social profiles