വയനാട്ടില്‍ 1,44,600 തൊഴില്‍ രഹിതര്‍

കല്‍പറ്റ: വയനാട്ടില്‍ 1,44,600 തൊഴില്‍ രഹിതര്‍. അടുത്ത നാലു വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2,23,000 വീടുകളില്‍ നടത്തിയ സര്‍വേയിലാണ് ഇത്രയും തൊഴിലന്വേഷകരെ കണ്ടെത്തിയത്. 2,290 എന്യുമറേറ്റര്‍മാരെയാണ് സര്‍വേയ്ക്കു നിയോഗിച്ചത്. ജാലകം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് വിവരശേഖകരണം പൂര്‍ത്തിയാക്കിയത്. വൈത്തിരി പഞ്ചായത്താണ് ജില്ലയില്‍ ആദ്യം സര്‍വേ പൂര്‍ത്തിയാക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles