സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

ല്‍പറ്റ: വനിത-ശിശുവികസന വകുപ്പിനു കീഴില്‍ കല്‍പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. വയനാട്ടില്‍ സ്ഥിര താമസക്കാരായ 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്കു അപേക്ഷിക്കാം. തസ്തിക, ഒഴിവകുളുടെ എണ്ണം, യോഗ്യത എന്നിവ യഥാക്രമം.
സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍: നിയമത്തില്‍ ബിരുദം/സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച് മേഖലകളില്‍ സര്‍ക്കാര്‍/എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീന് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയം, കൗണ്‍സലിംഗ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം (അഭികാമ്യം).
കേസ് വര്‍ക്കര്‍: നിയമബിരുദം/ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച് മേഖലകളില്‍ സര്‍ക്കാര്‍/എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം.
കൗണ്‍സലര്‍: സോഷ്യല്‍വര്‍ക്ക്/ക്ലിനിക്കല്‍ സൈക്കോളജി മാസ്റ്റര്‍ ബിരുദം, സംസ്ഥാന/ജില്ലാതലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം/ ക്ലിനിക്കുകളില്‍ കൗണ്‍സലര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
ഐ.ടി.സ്റ്റാഫ്: ബിരുദവും കമ്പ്യൂട്ടര്‍/ഐ.ടി വിഷയങ്ങളില്‍ ഡിപ്ലോമ, സംസ്ഥാന/ ജില്ലാ/എന്‍.ജി.ഒ ഐ.ടി അടിസ്ഥാനമാക്കിയുള്ള ഓര്‍ഗനൈസേഷന്‍ തലത്തിലുള്ള ഡാറ്റാ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍, വെബ് ബേസ്ഡ് റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍: എഴുത്തും വായനയും അറിയണം, മൂന്ന് വര്‍ഷം പ്യൂണ്‍, ഹെല്‍പര്‍ തസ്തികയില്‍ പരിചയം.
വുമണ്‍ സെക്യൂരിറ്റി (നൈറ്റ്): എഴുത്തും വായനയും അറിയണം.
യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കല്‍പറ്റ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ജൂണ്‍ 15ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04936 202120, 04936 206616.

0Shares

Leave a Reply

Your email address will not be published.

Social profiles