ദേശീയ ലോക് അദാലത്ത് ജൂണ്‍ 26ന്

കല്‍പറ്റ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കല്‍പറ്റ, മാനന്തവാടി, ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് ദേശീയ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക് ഇടപാടുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയ്ന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനില്‍ കേസുകള്‍, ചെക് കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹ മോചനം ഒഴികെ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വീസ് കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്നിവ അദാലത്തില്‍ തീര്‍പ്പാക്കും. പുതിയ പരാതികള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. കൂടുതല്‍ വിവരത്തിനു താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളുമായോ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ 04936 207800 എന്ന നമ്പറിലോ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles