പ്രതിഭകളുടെ സംഗമമായി അക്ഷരോത്സവം

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ബാലവേദിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച അക്ഷരോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ബാലവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ജില്ലാതല കലാ-സാഹിത്യ മത്സരം ‘അക്ഷരോത്സവം’ പ്രതിഭകളുടെ സംഗമമായി. മാനന്തവാടി ഗവ. യു. പി. സ്‌കൂളില്‍ നടന്ന അക്ഷരോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.രത്നവല്ലി മുഖ്യാതിഥിയായി. മേരിമാതാ കോളജ് മലയാള വിഭാഗം മുന്‍ മേധാവി ജോസഫ്. കെ. ജോബ് സംസാരിച്ചു. താലൂക്ക് തലത്തില്‍ നടത്തിയ മത്സരത്തില്‍ വിജയിച്ചവരാണ് ജില്ലാതലത്തിലെ മത്സരങ്ങളില്‍ പങ്കെടുത്തത്. യു. പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 14 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കബനി, പഴശ്ശി, എടയ്ക്കല്‍, കുറുവ, പൂക്കോട് എന്നീ 5 വേദികളിലായി നടന്ന മത്സരങ്ങളില്‍ മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളില്‍ നിന്നും ഇരുനൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി സുരേഷ്, സെക്രട്ടറി പി.കെ സുധീര്‍, എ.ടി ഷണ്‍മുഖന്‍, പി.ടി. സുഗതന്‍, ആര്‍. അജയകുമാര്‍, എം. സദാനന്ദന്‍ മാസ്റ്റര്‍, കെ.ബി ഷബിത സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles