ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥി സംഗമം വയനാട്ടില്‍;
സംഘാടക സമിതി രൂപീകരിച്ചു

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥി സംഗമ സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ കല്‍പറ്റയില്‍ കൊടക് അബ്ദുറഹ്‌മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 12-ാമത് സാരഥി സംഗമം ജൂണ്‍ 14നു വയനാട് മുട്ടില്‍ ഓര്‍ഫനേജ് കാമ്പസില്‍(എം.എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ നഗര്‍) നടക്കും. സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള 530 റേഞ്ചുകളില്‍നിന്നു ഏഴു വീതം പ്രതിനിധികളും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന നേതാക്കളും സാദാത്തുക്കളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനു കെ.ടി.ഹംസ മുസ്‌ല്യാര്‍ ചെയര്‍മാനും അഷ്‌റഫ് ഫൈസി ജനറല്‍ കണ്‍വീനറും പി.സി.ഇബ്രാഹിം ഹാജി ട്രഷററുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്‌മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം.എ.ചേളാരി, ഖാസിമി മലപ്പുറം, ഹുസൈന്‍കുട്ടി മൗലവി, പി.സൈനുല്‍ ആബിദ് ദാരിമി, ഹനീഫല്‍ ഫൈസി, പി.സി.ഇബ്രാഹിം ഹാജി, കെ.എ.നാസര്‍ മൗലവി, എം.കെ.ഇബ്രാഹിം മൗലവി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി സ്വാഗതവും ട്രഷറര്‍ ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles