പിടിച്ചുവെച്ച ആനുകൂല്യങ്ങള്‍ നല്‍കണം-നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍

നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ വാര്‍ഷിക സമ്മേളനം മാനന്തവാടിയില്‍ കേരള പ്ലാന്റേഷന്‍സ് ലേബര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: പാരിസണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പിടിച്ചുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നു നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 700 രൂപയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കേരള പ്ലാന്റേഷന്‍സ് ലേബര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് പി.പി.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.ബേബി, ട്രഷറര്‍ പി.ഗഗാറിന്‍, നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.സഹദേവന്‍, സി. പി.എം ഏരിയ കമ്മിറ്റിയഗം കെ.വി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം.രജീഷ് സ്വാഗതവും ഏരിയ സെക്രട്ടറി ടി.കെ.പുഷ്പന്‍ നന്ദിയും പറഞ്ഞു. ഭാരാവാഹികളായി പി.പി.മൊയ്തീന്‍(പ്രസിഡന്റ്), കെ.ടി.ഗോപിനാഥന്‍, സന്ധ്യ(വൈസ് പ്രസിഡന്റ്), പി.വി.സഹദേവന്‍(സെക്രട്ടറി), ടി.കെ.പുഷ്പന്‍, ടി.കെ.സുരേഷ്(ജോയിന്റ് സെക്രട്ടറി), പി.ടി.ബിജു(ട്രഷറര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles