![](https://keralacorrespondent.com/wp-content/uploads/2022/05/vee.jpg)
സി.പി.എം മാനന്തവാടി ടൗണ്‍ ലോക്കല്‍ കമ്മിറ്റി ആറാട്ടുതറയില്‍ നിര്‍ധന കുടുംബത്തിനു നിര്‍മിക്കുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ഗഗാറിന് നിര്‍വഹിക്കുന്നു.
മാനന്തവാടി: സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിറ്റി ആറാട്ടുതറയില്‍ നിര്‍ധന കുടുംബത്തിനു നിര്‍മിക്കുന്ന വീടിന്റെ(സ്നേഹവീട്) ശിലാസ്ഥാപനം പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ഗഗാറിന് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് പി.ഹരിദാസന് അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി എം.രജീഷ്, ഏരിയ കമ്മിറ്റിയംഗം കെ.എം.വര്‍ക്കി മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേറ്റ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സി.പി.മുഹമ്മദലി, കെ.സൈനബ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ.അനില്‍കുമാര്‍ സ്വാഗതവും രാധ മോഹന്‍ നന്ദിയും പറഞ്ഞു.