ഊത്ത പിടിത്തം: നടപടിക്ക് ഒരുങ്ങി ഫിഷറിസ് വകുപ്പ്

മാനന്തവാടി: ഊത്ത പിടിത്തതിനു ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്. വെള്ളം കയറുന്ന വയലുകളിലും തോടുകളിലും പുഴകളിലും മറ്റു ജലാശയങ്ങളിലും ഊത്ത പിടിത്തം തടയുന്നതിനു ഫീഷറീസ് വകുപ്പ് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കി. പൂര്‍ണ വളര്‍ച്ചയെത്താത്ത മത്സ്യം പിടിക്കുന്നതും വില്‍പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായുള്ള മത്സ്യഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. അവയെ പിടിക്കുന്നതാണ് ഊത്തപിടിത്തം. പുഴമത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടുന്നതു മത്സ്യങ്ങളുടെ വംശനാശത്തിനു കാരണമാകും. പല മത്സ്യ ഇനങ്ങളും വംശനാശത്തിന്റെ വക്കിലാണ്.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles